എളേറ്റിൽ : കിഴക്കോത്ത് പഞ്ചായത്ത് കേന്ദ്രീകരിച്ച് വിവിധ സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സാന്ത്വനം സമിതിയുടെ ആംബുലൻസ് ശനിയാഴ്ച പുറത്തിറങ്ങും. ആശണർക്കും രോഗികൾക്കും താങ്ങാകുക എന്ന നിലയിൽ സേവന മേഖലയിൽ ഈ ആംബുലൻസ് സേവനം ചെയ്യും.
സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ അഡ്വ. പി ടി എ റഹീം MLA സമർപ്പണം നിർവഹിക്കും. വയോളി മുഹമ്മദ് മാസ്റ്റർ മുഖ്യാതിഥിയായിരിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ, പി മുഹമ്മദ് യുസുഫ്, സഹായി ജനറൽ സെക്രട്ടറി നാസർ ചെറുവാടി പങ്കെടുക്കും.
Tags:
ELETTIL NEWS