എളേറ്റിൽ :കൂടത്തായി സെന്റ് :മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൊടുവള്ളി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എളേറ്റിൽ ജി.എം. യു. പി സ്കൂൾ ചാമ്പ്യന്മാരായി. യുപി -ഐടി, സയൻസ് വിഭാഗത്തിൽ ഓവറോൾ , യുപി ഗണിതം, എൽപി സോഷ്യൽ സയൻസ് ഫസ്റ്റ് റണ്ണറപ്പ്, എൽ പി സോഷ്യൽ സയൻസ് സെക്കൻഡ് റണ്ണറപ്പ് എന്നിവ കരസ്ഥമാക്കി.
വിജയികളായ വിദ്യാർത്ഥികളെയും നേതൃത്വം നൽകിയ അധ്യാപകരെയും പി.ടി.എ.യുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. യോഗത്തിൽ പി.ടി.എ. പ്രസിഡന്റ് മനോജ് കുമാർ എം. കെ, ഹെഡ്മാസ്റ്റർ എം. വി അനിൽ കുമാർ, സീനിയർ അസിസ്റ്റന്റ് എം. ടി അബ്ദുസലീം, സ്റ്റാഫ് സെക്രട്ടറി വി.സി. അബ്ദുറഹിമാൻ, സിജില ടി. പി, സുൽഫത് എന്നിവർ സംസാരിച്ചു.
Tags:
EDUCATION