Trending

സ്കോളേഴ്സ് ക്ലബ്ബിൻ്റെയും യു.എസ്.എസ്.പരിശീലനത്തിൻ്റെയും ഉദ്ഘാടനം നടത്തി.

പൂനൂർ: പൂനൂർ ജി എം യു പി സ്കൂളിലെ ഗിഫ്റ്റഡ് കുട്ടികളുടെ കൂട്ടായ്മയായ 'സ്കോളേഴ്‌സ് ക്ലബ്ബി'ൻ്റെയും  'സജ്ജം - ' 24 ' യു. എസ്. എസ് പരിശീലന പരിപാടിയുടെയും ഉദ്ഘാടനം താമരശ്ശേരി വിദ്യാഭ്യാസജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ നിർവ്വഹിച്ചു. ലക്ഷ്യബോധം വളർത്തിയെടുക്കാൻ പര്യാപ്തമായ ക്ലാസ്സ് കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി.

സീനിയർ അധ്യാപകൻ കെ കെ അബ്ദുൾ കലാം അധ്യക്ഷത വഹിച്ചു. ടി കെ  ബുഷ്റമോൾ ആശംസ നേർന്നു. പദ്ധതിയുടെ സ്കൂൾ തല കോഡിനേറ്റർ കെ എം മുബീന സ്വാഗതവും എസ് ആർ ജി കൺവീനർ ഡി ആർ ദീപ്തി നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right