Trending

സ്കോപ്പ് എളേറ്റിൽ : ലോഗോ പ്രകാശനം ചെയ്തു.

എളേറ്റിൽ:എളേറ്റിൽ ആസ്ഥാനമായി രൂപീകരിച്ച, സ്കോപ്പ് എളേറ്റിലിൻ്റെ (ശിഹാബ് തങ്ങൾ ചാരിറ്റബിൾ ഓപ്പറേഷൻസ് ഫോർ പബ്ലിക് എംവർമെൻ്റ്) ലോഗോ പ്രകാശനം കൊടുവള്ളി എം.എം.എൽ.എ ഡോ. എം.കെ മുനീർ നിർവഹിച്ചു. ചടങ്ങിൽ എൻ.സി ഉസ്സയിൻ അധ്യക്ഷനായി. അബ്ദു റസാഖ് ബുസ്ഥാനി പ്രാർത്ഥന നടത്തി.  

ട്രസ്റ്റിൻ്റെ കീഴിൽ പുറത്തിറക്കുന്ന ആബുലൻസിനുള്ള ആദ്യ ഫണ്ട് പി.പി ഷറഫുദ്ദീൻ, പിപി നൂറുദ്ദീൻ എന്നിവരിൽ നിന്ന് എം.എൽ.എ സ്വീകരിച്ചു. ഷാഹിദ് എളേറ്റിൽ പദ്ധതി വിശദീകരണം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. കെ സാജിദത്ത്, വൈ. പ്രസിഡൻ്റ് വി.കെ അബ്ദുറഹിമാൻ,  സി.ടി ഭരതൻ , അഷ്റഫ് മൂത്തേടത്ത്, എം മുഹമ്മദലി, ബി.സി മോയിൻ , അനിൽ, എം.എ മുഹമ്മദലി, കെ.കെ ജബ്ബാർ, വഹീദ കയ്യലശ്ശേരി, റസീന പൂക്കോട്, കെ മുഹമ്മദലി, കെ.പി വിനോദ്, വി.പി അഷ്റഫ്, കെ കെ മജീദ്, ഫവാസ് തടേങ്ങൽ, ബോസ് അബ്ദുഹിമാൻ, സിദ്ദീഖ് മലബാരി, ഡോ. ഷമീർ കുയ്യോടിയിൽ, കെ.പി റഊഫ്  തുടങ്ങിയവർ സംബന്ധിച്ചു. കെ.പി സുഹൈൽസ്വാഗതവും, കെ.കെ ഖമറുദീൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right