കൊടുവള്ളി: സബ്ജില്ലയിൽ ആദ്യമായി എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ടിവി സ്ഥാപിച്ചുകൊണ്ട് വലിയപറമ്പ് എ എം യു പി സ്കൂൾ സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ ഖാദർ സി പി നിർവ്വഹിച്ചു.അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ,പി ടി എ,സർവീസ് സഹകരണ ബാങ്ക് എന്നിവരാണ് സ്മാർട്ട് ടിവി സ്പോൺസർ ചെയ്തത്.
പരിപാടിയിൽ പ്രസിഡണ്ട് സലാം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ പി പി നസ്‌റി, ബി പി സി മെഹറലി, മുജീബ് കൈപ്പാക്കിൽ, അബ്ദുൽ ഖാദർ സി വി എന്നിവർ സംസാരിച്ചു.ഹെഡ് മാസ്റ്റർ
ടിപി അബ്ദുസ്സലാം സ്വാഗതവും
,സ്റ്റാഫ് സെക്രട്ടറി കെ അബ്ദുൽ സലീം നന്ദിയും പറഞ്ഞു.
Tags:
EDUCATION