എളേറ്റിൽ: എളേറ്റിൽ ജി.എം.യു.പി. സ്കൂളിലെ വിദ്യാർത്ഥികളുടെ കാണാതായ സൈക്കിളുകൾ നരിക്കുനിയിലെ ആക്രിക്കടയിൽ വില്പന നടത്തിയ നിലയിൽ കണ്ടെത്തി.
ഇന്നലെയാണ് കുട്ടികൾ സാധാരണ സൈക്കിൾ വെക്കുന്ന പാലങ്ങാട് റോഡിലെ ബസ്റ്റോപ്പിനടുത്തു നിന്ന് സൈക്കിളുകൾ കാണാതായത്.
സൈക്കിൾ മോഷ്ടിച്ചു വിലപ്പന നടത്തിയവരെയും കണ്ടെത്തി. കൊടുവള്ളി പോലീസിന്റെ നേതൃത്വത്തിൽ ഇവരെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ താക്കീത് ചെയ്ത് വിട്ടയച്ചു.സൈക്കിളുകൾ നാളെ രാവിലെ വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകുമെന്ന് നരിക്കുനിയിലെ ആക്രിക്കടക്കാർ അറിയിച്ചു.
Tags:
ELETTIL NEWS