Trending

ഉണ്ണികുളം വനിത സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ സെക്രട്ടറി അറസ്റ്റില്‍.

ഉണ്ണികുളം: ഇയ്യാട് പ്രവര്‍ത്തിക്കുന്ന ഉണ്ണികുളം വനിത സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായ മുന്‍ സെക്രട്ടറി പി.കെ ബിന്ദുവിനെ  പൊലിസ് അറസ്റ്റ്  ചെയ്തു.വീട്ടിലെത്തിയാണ്  ബാലുശ്ശേരി എസ്ഐ എം.സുജിലേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.
സെക്രട്ടറിയായിരിക്കെ എട്ട് കോടിയോളം രൂപയാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് സെസൈറ്റി അധികൃതര്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ നിക്ഷേപകരായ മൂന്നുപേര്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. 

സാമ്പത്തിക തട്ടിപ്പ് പിടിക്കപ്പെട്ടതോടെ ബിന്ദുവിനെ സൊസൈറ്റിയില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് ഇവര്‍  തമിഴ്‌നാട്ടിലെ ഈറോഡില്‍ ഒളിവിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വീട്ടിലെത്തിയ വിവരം  പോലീസ് മനസിലാക്കിയത്. ഇന്നലെ ഉച്ചയോടെ പോലീസ് വീട്ടിലെത്തി ബിന്ദുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ബാലുശ്ശേരി ഗവ.താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം പ്രതിയെ പേരാമ്പ്ര മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി.14 ദിവസത്തേക്ക് റിമാന്റ് ചെയ്ത ബിന്ദുവിനെ പിന്നീട് മാന്തവാടി സ്ബ ജയിലിലേക്ക് മാറ്റി. എസ് ഐ മാരായ  സുരേന്ദ്രന്‍, ജയന്ത് സീനിയര്‍ സി പി ഒ ലിനീഷ്, സിപി ഒ മാരായ മനോജ്, മഞ്ജു, ഷാലിമ,ഡ്രൈവര്‍ രതീഷ് എന്നിവർ പോലീസ്  സംഘത്തിലുണ്ടായിരുന്നു.
Previous Post Next Post
3/TECH/col-right