നരിക്കുനി:താമരശ്ശേരി ഗ്രീൻ വേംമ്സ് മെറ്റീരിയൽ റിക്കവറി ഫെസിലിറ്റിയിലെ സഹോദരിമാർ ഒരു ദിവസത്തെ വേദനം വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങ് നൽകി മാതൃകയായി. നരിക്കുനി ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ടിൽ കേരളം കരഞ്ഞ വയനാട് ദുരന്ത മേഖലയായ മുണ്ടക്കൈയിൽ നിന്നും പുനരധി വസിപ്പിക്കപ്പെട്ടരണ്ട് ഫാമിലിക്ക് 60000രൂപ ഗ്രീൻ വേർമ്സിന്റെ തൊഴിലാളികൾ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ജൗഹർ പൂമംഗലത്തിന് കൈമാറിയത്.
അടുത്തഘട്ടമായി ഗ്രീൻ വേംമ്സിന്‍റെ നേതൃത്വത്തിൽ പതിനായിരം രൂപയുടെ അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ 100 കുടുംബങ്ങൾക്ക് അടുത്ത ദിവസം തന്നെ വിതരണം ചെയ്യുമെന്ന് ഡയറക്ടർ സി കെ എ ഷമീർ ബാവ അറിയിച്ചു.
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ സീന സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്ത് തുക ഏറ്റു വാങ്ങി.സി കെ എ ഷമീർ ബാവ സ്വാഗതം പറഞ്ഞു. നരിക്കുനി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർഉമ്മു സൽമ,അബ്‌ദുറഹ്‌മാൻ AP, കബീർ VC, ഗ്രീൻ വേമ്സ് കോർഡിനേറ്റർമാരായ മുർഫാദ്, ഷക്കീൽ, ഷബീദ് തുടങ്ങിയവർ സംബന്ധിച്ചു.