പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ജുമാമസ്ജിദ്, ദാറുസ്സലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്നിക്കോട്ടൂരിൽ ‘ഇശൽ മദീന 2024’ നബിദിന പരിപാടി സംഘടിപ്പിച്ചു. പി സി അബ്‌ദുറഹ്മാൻ ഹാജി പതാക ഉയർത്തി.
കാരുണ്യത്തിന്റെ പ്രവാചകൻ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം മഹല്ല് ഖത്തീബ് ജുനൈദ് ബാഖവി ഉദ്ഘാടനം ചെയ്തു. വി സി മുഹമ്മദ് ഹാജി അദ്ധ്യക്ഷനായി. ടി പി മുഹ്സിൻ ഫൈസി മുഖ്യ പ്രഭാഷണം നിർവഹിച്ചു. സമൂഹത്തിന്റെ സമസ്ഥ മേഖലകളിലെയും മാതൃകയായിരുന്നു മുഹമ്മദ് നബി എന്ന് യോഗം വിലയിരുത്തി.
എൻ കെ മുഹമ്മദ് മുസ്ല്യാർ, മനോജ് കുമാർ പാലങ്ങാട്, എൻ ബാലകൃഷ്ണൻ മാസ്റ്റർ, എം വി അനിൽ മാസ്റ്റർ, ഫൈസൽ ഉസ്താദ്, മുഹമ്മദ് സവാദ് ഹുദവി, ജുനൈദ് ഹസനി, മുനീർ ഹസനി, കെ കെ അബ്ദുറഹ്മാൻ ഹാജി, ടി മജീദ് മാസ്റ്റർ, പി അബ്‌ദുസ്സലാം ഫൈസി പി. ടി. കെ. മരക്കാർ മാസ്റ്റർ, പി.സിആലിഹാജി, എൻ. പി. മൊയ്‌തീൻകുഞ്ഞിഹാജി, എ.ടി. മുഹമ്മദ്, കെ സഹദുദ്ദീൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഘോഷയാത്ര, അന്നദാനം, വിദ്യാർത്ഥികളുടെ നബിദിന പരിപാടികൾ ദഫ് പ്രദർശനം, സ്കൗട്ട് പ്രദർശനം, ഫ്ലവർ ഷോ എന്നിവ സംഘടിപ്പിച്ചു.
Tags:
PALANGAD