താമരശ്ശേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിലെ പ്രധാന ടൗണുകളിലൊന്നായ താമരശ്ശേരിയിലേക്ക് പ്രവേശിക്കുന്ന വട്ടക്കുണ്ട് പാലം പുനർ നിർമ്മിക്കുക യൊ ഒരു നടപ്പാതയെങ്കിലും ഒരുക്കി ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബ്രദേഴ്സ് വട്ടക്കുണ്ട് വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഒരു പകൽ മുഴുവൻ നീണ്ട് നിന്ന സൂചന കുത്തിയിരിപ്പ് സമരം നടത്തി. സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകൾ പങ്കെടുത്തു. ഈ വിഷയത്തിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുൻ എംഎൽഎ കാരാട്ട് റസാക്ക് ആവശ്യപ്പെട്ടു.
ബ്രിട്ടീഷുകാരുടെ കാലത്ത് ഏകദേശം 90 വർഷം മുമ്പ് നിർമ്മിച്ച ഈ പാലത്തിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്
ഇത് വരെ കാര്യമായ നവീകരണ പ്രവൃത്തികളൊന്നും മാറി മാറി വന്ന സർക്കാറുകുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ദേശീയപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് സാങ്കേതിക തടസ്സങ്ങളാണ് ദേശിയപാത അധികൃതരുടെ ഭാഗത്ത് നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങൾ നീണ്ടുപോകുന്നത് മൂലം ഒരു ജനതയുടെ ഭയരഹിതമായ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ആയതിനാൽ കാലപ്പഴക്കം ചെന്ന പാലം പുനർനിർമ്മിക്കുവാനുള്ള നടപടികൾക്ക് സംസ്ഥാന ഗവൺമെന്റ് തയ്യാറാകണമെന്നും, ഈ വിഷയവുമായി പൊതുമരാമത്ത് മന്ത്രിയെ കാണുമെന്നും മുൻ എംഎൽഎ പറഞ്ഞു.
അധികൃതരുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാകാത്തപക്ഷം ജനകീയ സമരത്തിന് നേതൃത്യം നൽകുമെന്നും സത്യഗ്രഹ സമരത്തിന്റെ സമാപന ചടങ്ങിൽ മുൻ എംഎൽഎ പറഞ്ഞു. പരിപാടിയിൽ പ്രമുഖ ചാരിറ്റി പ്രവർത്തകൻ അഡ്വക്കേറ്റ് ഷമീർ കുന്നമംഗലം മുഖ്യ പ്രഭാഷണം നടത്തി. ഇത്തരം ജനകീയ ഇടപെടലുകൾ നടത്തുന്ന നാട്ടുകാരുടെ പ്രവർത്തനം ഏറെ പ്രശംസനീയം ആണെന്ന് അദ്ദേഹം പറഞ്ഞു. മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡൻറ് ഈയ്യച്ചേരി കുഞ്ഞുകൃഷ്ണൻമാർ, മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ വി മുഹമ്മദ്, താമരശ്ശേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ, ഹംസ മാസ്റ്റർ, എം സുൽഫിക്കർ, കെ സി എം ഷാജഹാൻ , അഷ്റഫ് കൊരങ്ങാട്, റാഷി താമരശ്ശേരി, സിദ്ദീഖ് എർപ്പോണ എന്നിവർ സംസാരിച്ചു.
പാലത്തിന്റെ പ്രേശ്നങ്ങൾ വാർത്ത പ്രാധാന്യം നൽകി പിന്തുണ നൽകിയ പ്രമുഖ പത്രപ്രവർത്തകർ ടി ആർ ഓമനക്കുട്ടൻ താമരശ്ശേരിയെ വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് അമീർ മുഹമ്മദ് ഷാജിഹാരാർപ്പണം നടത്തി. നാട്ടുകാരുടെ ആദരവ് അറിയിച്ചു ജനപ്രതിനിധികൾക്കും ഉദ്യോഗ കേന്ദ്രങ്ങളിലേക്കും നൽകാനുള്ള ജനകീയ പരാതിയുടെ ഒപ്പുശേഖരണം
ഉൽഗാടണം ആദ്യ ഒപ്പ് വെച്ചുകൊണ്ട്
സി വി അബ്ദുർമാൻകുട്ടി ഹാജി നിർവഹിച്ചു. കെ കെ റഷീദ് അധ്യക്ഷവഹിച്ചു.സലീം കാരാടി സ്വാഗതവും ബഷീർ പത്താൻ നന്ദിയും പറഞ്ഞു.
സമരപരിപാടികൾക്ക് കെ എസ് നാസർ, സിദ്ദീഖ് കാരാടി, വി സി മജീദ്, അബൂബക്കർ, അലി കാരാടി, ഖാദർ വട്ടക്കുണ്ട്സലിം ഇ കെ റഷീദ് സി വി എന്നിവർ നേതൃത്വം നൽകി. സൂചന സമരം ഫലം കണ്ടില്ലെങ്കിൽ അനിശ്ചിതകാല സമരം ഉൾപ്പെടെയുള്ള പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:
THAMARASSERY