കോഴിക്കോട്: ആരോഗ്യമാണ് സമ്പത്ത് എന്ന മഹാസന്ദേശം ഉയർത്തിക്കൊണ്ട് കേരളത്തിലാകെ പടർന്ന് പന്തലിക്കുന്ന Mec7 ഹെൽത്ത് ക്ലബിൻ്റെ കോഴിക്കോട് ബീച്ച് സെൻ്ററിന് തുടക്കമായി.2024 സെപ്തംബർ 8 ഞായറാഴ്ച പ്രഭാതത്തിൽ 6:15 ന് Mec7 കോർഡിനേറ്റർമാരും പരിശീലകരും അണി നിരന്നു കൊണ്ട് മൾട്ടി എക്സസൈസ് കോമ്പിനേഷൻ (Mec7) ൻ്റെ 21 ഇനം വ്യായാമം വിശദീകരണത്തോടൊപ്പം തന്നെ പ്രായോഗികമായി ചെയ്ത് കാണിച്ചു കൊണ്ടാണ് തുടക്കം കുറിച്ചത്.
സൈന്യത്തിൽ നിന്ന് വിരമിച്ച കൊണ്ടോട്ടി സ്വദേശി ക്യാപ്റ്റൻ സലാഹുദ്ദീൻ ആണ് ഏത് പ്രായക്കാർക്കും വെറും 30 മിനുട്ട് കൊണ്ട് എളുപ്പത്തിൽ ചെയ്യാവുന്ന ഈ വ്യായാമ മുറ രൂപകൽപന ചെയ്തത്.
ജീവിതശൈലീരോഗങ്ങളിൽ നിന്ന് വിമുക്തി നേടാനും രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാനും ഏറെ സഹായകമായ ഈ സംഘടിത വ്യായാമം ദിവസവും പ്രഭാതങ്ങളിൽ പതിവായി ചെയ്ത് കൊണ്ട് പതിനായിരങ്ങൾ നെഞ്ചേറ്റിയിരിക്കുകയാണ്.
Mec7 കേരള നോർത്ത് മേഖലാ കോർഡിനേറ്റർ ഡോ. ഇസ്മായിൽ മുജദ്ദിദി പരിശീലനത്തിന് നേതൃത്വം നൽകി. ജില്ലാ കോർഡിനേറ്റർ NK മുഹമ്മദ് മാസ്റ്റർ 21 ഇന വ്യായമങ്ങൾ ചെയ്യേണ്ട രീതി വിശദീകരിച്ചു. പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ . കുഞ്ഞാലി, രമേഷ് ചെറുവണ്ണൂർ, പിടി ആസാദ്, ഹാഷിർ അലി, ജയന്ത് കുമാർ തുടങ്ങി നാനാ തുറകളിലുള്ള നേതാക്കൾ അണിനിരന്നു.
200ൽ അധികം അംഗങ്ങൾ പങ്കെടുത്തു. ഡോ. അബ്ദുൽ ഖാദർ വേങ്ങര 7 മിനിട്ട് ഹാപിനസ് മോട്ടിവേഷൻ സെഷന് നേതൃത്വം നൽകി.
ജില്ല ഓർഗനൈസർ അഷ്ഫ് അണ്ടോണ, മേഖലാ കോഡിനേറ്റർ എസ് പി അബ്ദുൽ റഷീദ്, മുസ്തഫ കുന്നുമ്മൽ, പരിശീലകരായ ബഷീർ ചാലക്കര, സുരേന്ദ്രൻ മുചുകുന്ന്, സുബൈർ നന്തി,ശ്രീസു മാസ്റ്റർ, എം എ ഖയ്യൂം, റാസിഖ് ഓലശ്ശേരി, റിയാസ് വാകേരി, ഫറോക്ക്, ശരീഫ് ഒ.പി, കോടമ്പുഴ, എപി അബ്ദുൽ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:
KOZHIKODE