കുട്ടമ്പൂർ: സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തിൽ കുട്ടമ്പൂർ Mec-7 യൂണിറ്റ് അധ്യാപകരെ ആദരിച്ചു.Mec-7 ക്ലബ്ബിലെ സ്ഥിരം അംഗങ്ങൾ ആയിട്ടുള്ള 25 പുരുഷ അധ്യാപകരെയും 15 വനിതാ അധ്യാപകരെയും ആണ് സ്ഥിരം പരിശീലന പരിപാടിക്ക് ശേഷം നടന്ന ചടങ്ങിൽ ആദരിച്ചത്.
ക്ലബ്ബിലെ മുതിർന്ന അധ്യാപകനായ അഹമ്മദ് മാസ്റ്റർക്ക് ഹാരമണിയിച്ചുകൊണ്ട് ക്ലബ്ബ് പ്രസിഡണ്ട് ഒ കെ ലോഹിദാക്ഷൻ പരിപാടി ഉദ്ഘാടനം ചെയ്തു. വനിത അധ്യാപകരെ ആദരിക്കുന്ന ചടങ്ങിന് Mec-7 ക്ലബ്ബ് വനിതാ യൂണിറ്റ് പ്രസിഡന്റ് രമണി തുടക്കം കുറിച്ചു.
അധ്യാപക ദിനാചരണത്തിൽ നടന്ന ആദരം പരിപാടിക്ക് Mec-7 കുട്ടമ്പൂർ സെന്റർ കോഡിനേറ്റർ ഷുക്കൂർ മാസ്റ്റർ, ക്ലബ്ബ് സെക്രട്ടറി ബഷീർ മണ്ടയാട്ട്, വനിതാ വിംഗ് ഏരിയ കോഡിനേറ്റർ ശാദിയ മിന്നത്ത്, ട്രെയിനർമാരായ ഇഖ്‌ബാൽ മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ,ഷംസീർ പാലങ്ങാട്, വിനീഷ്, കരീം, ഷാക്കിറ, നൗഷിഫ എന്നിവർ നേതൃത്വം നൽകി.
ക്ലബ്ബ് അംഗങ്ങളായ 50 പുരുഷന്മാരുടെയും 50 സ്ത്രീകളുടെയും പങ്കാളിത്തവും മധുര വിതരണവും ദിനാചരണത്തെ കൂടുതൽ വർണ്ണാഭമാക്കി മാറ്റി.
Tags:
NANMINDA