Trending

പി.ഉസ്മാൻ മാസ്റ്റർ അനുസ്മരണം

എളേറ്റിൽ: എളേറ്റിൽ ഗ്രാമീണ ഗ്രന്ഥാലയം പി.ഉസ്മാൻ മാസ്റ്റർ അനുസ്മരണം നടത്തി. സ്ഥാപക സെക്രട്ടറി പി.ഉസ്മാൻ മാസ്റ്ററുടെ പേരിൽ ഗ്രാമീണ ഗ്രന്ഥാലയവും, ഉസ്മാൻ മാസ്റ്റർ ഫൗണ്ടേഷനും ചേർന്ന് ഏർപ്പെടുത്തിയ
ബാലസാഹിത്യ പുരസ്കാരം ശ്രീകല മേനോന് ഡോ.എം.കെ മുനീർ എം.എൽ.എ സമ്മാനിച്ചു. ശ്രീകലയുടെ
"ഹൂപ്പോ" എന്ന ബാലസാഹിത്യ രചനക്കാണ് അവാർഡ്.

ഗാന രചയിതാവും എഴുത്തുകാരനുമായ കാനേഷ് പൂനൂർ അധ്യക്ഷത വഹിച്ചു.ചന്ദ്രശേഖരൻ തിക്കോടി മു
ഖ്യ പ്രഭാഷണം നടത്തി.എ.പി കുഞ്ഞാമു, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിദത്ത്, വാർഡ് മെമ്പർമാരായ കെ മുഹമ്മദലി, റസീന പൂക്കോട്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി സുധാകരൻ എന്നിവർ സംസാരിച്ചു. 

ബി.സി കാദർ സ്വാഗതവും, റജ്ന കുറുക്കാം
പൊയിൽ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right