Trending

എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു

എരവന്നൂർ: ഭാരതത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനാഘോഷം വ്യത്യസ്തങ്ങളായ പരിപാടികളോടെ എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണമടഞ്ഞവർക്ക്  ആദരാഞ്ജലികൾ അർപ്പിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ നാസർ തെക്കെവളപ്പിൽ ദേശീയ പതാക ഉയർത്തി.പി.ടി.എ പ്രസിഡണ്ട് സജീഷ് കുമാർ ,എം.പി.ടി.എ ചെയർപേഴ്സൺ നസീന.സി എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ അർപ്പിച്ചു. 

സ്വാതന്ത്ര്യദിന വിളംബര റാലി ,സ്വാതന്ത്ര്യ സ്മൃതി പ്രദർശനം ,മാസ്ഡ്രിൽ, രംഗാവിഷ്കാരം, ദേശഭക്തിഗാനാലാപനം ,കുട്ടികൾക്കായി ക്വിസ് ,പതാക നിർമാണം ,കളറിംഗ് മത്സരം, കലണ്ടർ നിർമാണം എന്നിവയും സംഘടിപ്പിച്ചു.
Previous Post Next Post
3/TECH/col-right