താമരശ്ശേരി:താലൂക് ആശുപത്രി താമശ്ശേരി സെക്യൂരിറ്റി ജീവനക്കാരെ രോഗിയുടെ ബന്ധു മർദിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രി സ്റ്റാഫ് വെൽഫയർ അസോസിയേഷൻ ആശുപത്രി പരിസരത്ത് പ്രധിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.ആശുപത്രി ജീവനക്കാർക്കെതിരെ നിരന്തരമായി വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ഉണ്ടാകുന്ന അതിക്രമങ്ങൾ ജീവനക്കാരുടെ മനോവീര്യം തകർക്കുന്നതാണ് എന്നും ഇങ്ങനെയുള്ള പ്രവൃത്തികൾ ഭാവിയിൽ നിയന്ത്രിക്കുന്നതിനായി ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഡോ: ഫിറോസ
യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. അഷ്‌റഫ് മാസ്റ്റർ, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അരവിന്ദൻ ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ കൗസർ മാസ്റ്റർ, ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എം രാധാകൃഷ്ണൻ, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ ഫെന്നി കെ പി,ഡോ കിരൺ മനു, ,നഴ്സിംഗ് സൂപ്രണ്ട് സോളി ജോസഫ്, ലാബ് ടെക്‌നിഷ്യൻ അനിൽ കുമാർ, പി ആർ ഒ സൗമ്യ വില്യംസ്, സജില, കാവ്യ എന്നിവർ സംസാരിച്ചു.
Tags:
THAMARASSERY