എളേറ്റിൽ:എളേറ്റിൽ വട്ടോളി ബസ് സ്റ്റാന്റ് പരിസരത്തെ ഓവുചാൽ മാലിന്യം നിറഞ്ഞ് മഴവെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ എളേറ്റിൽ ഓൺലൈൻ വാർത്തയാക്കിയിരുന്നു.മഴ പെയ്താൽ ബസ്റ്റാന്റ് കവാടം വെള്ളത്തിൽ മുങ്ങി യാത്രക്കാ൪ക്കോ,വാഹനങ്ങൾക്കോ കടന്നുപോകാ൯ കഴിയാത്ത അവസ്ഥയായിരുന്നു.
കേരള വ്യാപാരി വ്യവസായി സമിതി എളേറ്റിൽ യൂണിറ്റ് കമ്മിറ്റി തോണിയിറക്കി പ്രതിഷേധിച്ചിരുന്നു. എന്നാൽ PWD ഉദ്യോഗസ്ഥർ വെള്ളക്കെട്ടിന് പരിഹാരം കാണാതെ അല൦ഭാവ൦ കാണിക്കുക തന്നെയായിരുന്നു.
തുട൪ന്ന് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് PWD ആപ്പ് മുഖേന ചിത്രങ്ങൾ സഹിതം പരാതി നൽകുകയായിരുന്നു. തുട൪ന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ പ്രശ്നത്തിന് പരിഹാരവുമായി.നിലവിൽ ഓവുചാലിനുള്ളിൽ നിന്നും മണ്ണ് നീക്കുന്ന പ്രവർത്തി നടന്നുകൊണ്ടിരിക്കുന്നു.
Tags:
ELETTIL NEWS