കൊടുവള്ളി: വയനാട് ദുരന്തത്തിൽ കാണാതായ പന്നൂർ സ്വദേശിനിയായ ജൂഹി മോളുടെ മൃതദേഹം കണ്ടെത്തി.
ചുരൽമലയിലെ ഉരുൾപൊട്ടലിലാണ് ജൂഹി മോളുടെ വല്യുപ്പയും വല്യുമ്മയും അടക്കം ഏഴ് കുടുംബാംഗങ്ങളെ കാണാതായത്.
കിഴക്കോത്ത് പന്നൂർ പാറയുള്ള കണ്ടി അബ്ദുൽ റഊഫിൻ്റെയും നൗഷിബയുടെയും ഇളയമകളാണ് ജൂഹി.ഇന്ന് വൈകീട്ടാണ് ചാലിയാർ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
മയ്യിത്ത് നിസ്കാരം ഇന്ന് (വെള്ളി) രാത്രി 11:30ന് പന്നൂർ ജുമാമസ്ജിദിൽ.
Tags:
OBITUARY