എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ കത്തറമ്മൽ പൊന്നുംതോറ മലയിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് തഹസിൽ ദാറുടെ നിർദ്ദേശ പ്രകാരം നെല്ലിക്കാം കണ്ടി പ്രദേശത്തെ നൂറിൽ പരം കുടുംബങ്ങളോട് മാറി താമസിക്കാൻ അഭ്യർത്ഥിച്ചത് പ്രകാരം വലിയപറമ്പ് എ.എം.യു.പി. സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു.കുടുംബങ്ങൾക്ക് താമസിക്കാനാവശ്യമായ എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.രോഗികളായവരെ പരിചരണത്തോടു കൂടി പാർപ്പിക്കുന്നതിനായി എളേറ്റിൽ ഹോസ്പിറ്റലിൽ സൗകര്യമൊരുക്കി.
ക്യാമ്പിലുള്ളവർക്ക് ആവശ്യമായ ഭക്ഷണങ്ങളും മറ്റും സ്കൂളിൽ തന്നെ പാകം ചെയ്യുന്നുണ്ട്.വെള്ളം,വെളിച്ചം എല്ലാ സൗകര്യങ്ങളും വാർഡ് മെമ്പർമാരുടെയും നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും മേൽ നോട്ടത്തിൽ ഒരുക്കിയിട്ടുണ്ട്.അടിയന്തിര സാഹചര്യങ്ങൾക്ക് കത്തറമ്മൽ USR ആംബുലൻസ് സേവനങ്ങളും എമർജൻസി റസ്ക്യു ടീമും സജ്ജീകരിച്ചിട്ടുണ്ട്.
വാർഡ് മെമ്പർ പി.പി. നസ്റി,മൂന്നാം വാർഡ് മെമ്പർ കെ.കെ. ജബ്ബാർ മാസ്റ്റർ,സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ സലാം,പി.ടി.എ പ്രസിഡണ്ട് സലാം പാറക്കണ്ടി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Tags:
ELETTIL NEWS