Trending

പൂനൂര്‍ പുഴയില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങി;ആശ്വാസം

പൂനൂര്‍ : പൂനൂര്‍ പുഴയില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങി.കോളിക്കല്‍ ,പൂനൂര്‍,ചോയിമഠം ഭാഗങ്ങളില്‍ അല്‍പ്പം വെള്ളം കുറഞ്ഞിട്ടുണ്ട്.മഴയുടെ ശക്തി കുറഞ്ഞതോടെയാണ് വെള്ളം താഴ്ന്ന് തുടങ്ങിയത്.മഴ മാറി നിന്നാല്‍ വൈകീട്ടോടെ വെള്ളം പുഴയില്‍ ഒതുങ്ങും.

എന്നാല്‍ ചോയിമഠത്തിന് താഴെ ഭാഗത്തേക്ക് വെള്ളം ഉയരുകയാണ്.അല്‍പം കഴിഞ്ഞാല്‍ മാത്രമേ ഇവിടങ്ങളില്‍ വെള്ളം താഴ്ന്നു തുടങ്ങുകയുള്ളൂ.വാവാട് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.ഇവിടെ ഉച്ച കഴിഞ്ഞ് വെള്ളം പിന്‍വലിഞ്ഞേക്കും.

കുന്ദമംഗലത്തിന് താഴ്ഭാഗത്ത് പൂനൂര്‍ പുഴക്കരികില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും മാറി താമസിക്കണം.കഴിഞ്ഞ ആഴ്ചയില്‍ വെള്ളം കയറിയ സ്ഥലങ്ങളില്‍ അതിനേക്കാള്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.
Previous Post Next Post
3/TECH/col-right