Trending

അര്‍ജുന്‍റെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം ; പരാതി നല്‍കി കുടുംബം.

കോഴിക്കോട്:അർജുന്‍റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം. വാർത്താസമ്മേളനത്തിനിടെ അർജുന്റെ അമ്മ ഷീല പറഞ്ഞ വാക്കുകള്‍ ദുർവ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകള്‍ക്കെതിരെയാണ് ചേവായൂർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.വാർത്താസമ്മേളനത്തില്‍ നടത്തിയ പരാമർശങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു.

കൂടാതെ, സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണം നടക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.അർജുൻ വീഴാൻ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ട് മൂടുകയാണുണ്ടായതെന്നും ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നുമാണ് വാർത്താസമ്മേളനത്തില്‍ അമ്മ ഷീല പറഞ്ഞത്.

സൈന്യം എത്തിയപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു.എന്നാല്‍ ആ പ്രതീക്ഷ ഇല്ലാതായെന്നും കേന്ദ്രത്തിന്റെ സഹായം കിട്ടിയില്ലെന്നും ഷീല പറഞ്ഞിരുന്നു. സൈബർ ആക്രമണത്തിന് പിന്നാലെ മാധ്യമപ്രവർത്തകരെ കാണുന്നതില്‍ നിന്ന് അർജുന്‍റെ കുടുംബം വിട്ടുനിന്നിരുന്നു.
Previous Post Next Post
3/TECH/col-right