കൊടുവള്ളി നിയോജക മണ്ഡലത്തിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയേയും ഓമശ്ശേരി ഗ്രാമപഞ്ചായത്തിനേയും പരസ്പരം ബന്ധിപ്പിക്കുന്ന വെള്ളച്ചാൽ- തെക്കെതൊടുക പാലം പ്രവൃത്തി ആരംഭിക്കുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചതായി ഡോ.എം.കെ.മുനീർ എം.എൽ.എ അറിയിച്ചു.
5 കോടി രൂപ ചെലവിൽ ഇരുതുള്ളി പുഴക്ക് കുറുകെ നിർമ്മിക്കുന്ന പാലം പ്രദേശവാസികളുടെ സ്വപ്ന സാക്ഷാത്ക്കാരമാണെന്നും എം.എൽ.എ പ്രസ്താവിച്ചു.
മൂന്ന് സ്പാനുകളിലായി 53 മീറ്റർ നീളത്തിലും 5.50 മീറ്റർ വീതിയിലുമുള്ള പാലം, 1.20 മീറ്റർ വീതിയിലുള്ള ഫുട്പാത്ത്, ഹാൻഡ് റയിൽ, ഇരു ഭാഗങ്ങളിലുമുള്ള പാലം അപ്രോച്ച് റോഡ് എന്നിങ്ങനെ വിഭാവനം ചെയ്ത പ്രവൃത്തിക്കാണ് സാങ്കേതിക അനുമതി ലഭിച്ചിട്ടുള്ളത്.
പൊതുമരാമത്ത് വകുപ്പിൽ ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തീയതി 03.08.2024 ആയും ടെണ്ടർ തുറക്കുന്ന തിയതി 05.O8.2024 ആയും നിശ്ചയിച്ചിട്ടുണ്ട്.
എത്രയും വേഗം നടപടികൾ പൂർത്തീകരിച്ച് പാലം നിർമ്മാണം ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
Tags:
KODUVALLY