Trending

എളേറ്റിൽ സ്വദേശി റൈഞ്ച് സംഗമം നടത്തി.

എളേറ്റിൽ സ്വദേശി റൈഞ്ച് സംഗമം എളേറ്റിൽ ഇസ് ലാമിക്ക് സെൻ്ററിൽ റൈഞ്ച് പ്രസിഡണ്ട് ടി.പി മുഹ്സിൻ ഫൈസിയുടെ അദ്യക്ഷതയിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് കെ.കെ.ഇബ്രാഹിം മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. മുദരിബ് മുഹമ്മദ് സ്വാലിഹ് അസ്ഹരി വിഷയാവതരണവും, ചെറിയ മുഹമ്മദ് ഹൈതമി മുഖ്യ പ്രഭാഷണവും നടത്തി.

ഭാരവാഹികളായി എൻ.എം.അശ്റഫ് ബാഖവി ചെയർമാൻ, അബ്ദുൽ ഖാദർ ബാഖവി ,മുഹമ്മദ് സ്വാലിഹ് ബാഖവി വൈ: ചെയർമാൻമാർ, എം.കെ.അബ്ദുൽ അസീസ് മുസ്ല്യാർ ജന: കൺവീനർ ,ടി.മുഹമ്മദ് ഫൈസി ,അബ്ദുറഹ്മാൻ ത്വാഹ ബാഖവി ജോ: കൺവീനർമാർ എ.അബ്ദുസ്സലാം മുസ്ല്യാർ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

സെക്രട്ടറി എൻ.കെ.മുഹമ്മദ് മുസ്ല്യാർ സ്വാഗതവും, അശ്റഫ് ബാഖവി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right