Trending

കേരള മാപ്പിള കലാഭവൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

കോഴിക്കോട്: കേരള മാപ്പിള കലാഭവൻ്റ 2023ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 
മാപ്പിള ഗാനരത്‌ന പുരസ്‌കാരത്തിന് അഷ്‌റഫ് പയ്യന്നൂർ,രാഷ്ട്രസേവന പ്രതിഭ പുരസ്‌കാരത്തിന് അഷ്‌റഫ് വാവാട്,ഇശൽ രത്‌ന പുരസ്‌കാരത്തിന് സുചിത്ര നമ്പ്യാർ, നവരത്‌ന തൂലിക പുരസ്‌കാരത്തിന് നസീറ ബക്കർ എന്നിവർ അർഹരായി. 

സാമൂഹ്യസേവന ജ്യോതിപുരസ്‌കാരം പി.എം.എ സലാം, സാമൂഹ്യ സേവനപ്രതിഭ പുരസ്‌കാരം സാബു പരിയാരത്ത്, ജമാൽ തച്ചവള്ളത്ത്, അമൃതസന്ദേശ പുരസ്‌കാരം റഫീഖ് യൂസഫ് എന്നിവർ അർഹരായി. സംഗീത ശ്രേഷ്ഠ ഹംസ വളാഞ്ചേരി, ത്രിപുട തരംഗസമ്മാൻ മുജീബ് മലപ്പുറം, പൂവച്ചൽ ഖാദർ ഏകതാ പുരസ്‌കാരത്തിന് ഷാജി ഇടപ്പള്ളി, നസീർ പള്ളിക്കൽ, ബദറുദ്ദീൻ പാറന്നൂർ എന്നിവരും അർഹരായതായി സംഘാടക സമിതി ഭാരവാഹിളായ ഉണ്ണിക്കൃഷ്ണൻ, അബ്ദുൾ ജമാൽ, സിന്ധു ഹരീഷ് എന്നിവർ അറിയിച്ചു.

കവി ആലങ്കോട് ലീലാകൃഷ്ണൻ, താഹിർ ഇസ്മായിൽ ചങ്ങരംകുളം, കാനേഷ് പൂനൂർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ശനിയാഴ്ച വൈകീട്ട് നാലിന് കളമശേരി സീ പാർക്ക് ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
Previous Post Next Post
3/TECH/col-right