പൂനൂർ:പൂനൂർ ജി.എം.എൽ.പി സ്കൂളിൽ മൂന്നാം ക്ലാസ്സിലെ മലയാളം പാഠഭാഗവുമായി ബന്ധപ്പെട്ട് കഥോത്സവം സംഘടിപ്പിച്ചു.പനായി GLP സ്കൂൾ ഹെഡ്മിസ്ട്രസും എഴുത്തുകാരിയുമായ ഷീജ സുരേന്ദ്രൻ, അധ്യാപികയും ട്രെയ്നറുമായ നിഷമോൾ ടീച്ചർ എന്നിവർ കഥകളുമായി കുട്ടികളുടെ മുന്നിലെത്തി. രസകരമായ കഥകൾ കുട്ടികൾക്ക് നവ്യാനുഭവമായി.
ഹെഡ്മാസ്റ്റർ എൻ കെ മുഹമ്മദ് അധ്യക്ഷനായ ചടങ്ങിൽ ഇസ്മായിൽ യു.കെ,ഷൈമ എ.പി,അഷ്റഫ് എ.പി,രഞ്ജിത്ത് ബി.പി എന്നിവർ സംസാരിച്ചു.അതുല്യ ടീച്ചർ സ്വാഗതവും ആതിര എൻ.കെ നന്ദിയും പറഞ്ഞു.
Tags:
EDUCATION