കുട്ടമ്പൂർ: ദേശീയ വായനശാല & ഗ്രന്ഥാലയം കുട്ടമ്പൂർ ബാലവേദിയുടെ ആഭിമുഖ്യത്തിൽ പാലങ്ങാട് എ എം എൽ പി സ്കൂളിൽ വച്ച് ബഷീർ അനുസ്മരണവും സാഹിത്യ ക്വിസ് മത്സരവും നടത്തി. വായനശാല പ്രസിഡണ്ട് കെ സുരേന്ദ്രന്റെ അധ്യക്ഷതയിൽ എ.കെ മൂസക്കുട്ടി മാസ്ററർ അനുസ്മരണ പ്രഭാഷണം നടത്തി.
ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ, കെ കെ ലോഹിതാക്ഷൻ ആശംസകൾ നേർന്നു.വായനശാല സെക്രട്ടറി എം എ ഷുക്കൂർ സ്വാഗതവും ഒ.കെ ലോഹിതാക്ഷൻ നന്ദിയും പറഞ്ഞു.തുടർന്ന് നടന്ന സാഹിത്യ ക്വിസ് മത്സരത്തിൽ എ എം എൽ പി എസ് പാലങ്ങാട്, എ യു പി എസ് പുന്നശ്ശേരി, കെ എച് എസ് എസ് കുട്ടമ്പൂർ എന്നീ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.
എൽ പി വിഭാഗം ക്വിസ് സുഹാന ടീച്ചറും യു പി /എച്ച് എസ് വിഭാഗം എ.കെ. മൂസ്സക്കുട്ടി മാസ്റ്ററും നയിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ അൻഹ ഫാത്തിമ, ഹർഷ എസ് ഹരി, സന എന്നിവരും യു പി വിഭാഗത്തിൽ ശ്രീവേദ്, ദക്ഷ് വി, ആൻമി അലിഫ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എൽ പി വിഭാഗത്തിൽ മിസ്ബ ഫാത്തിമ ഒന്നാം സ്ഥാനവും ദിയ, നുവ ഖദീജ എന്നിവർ രണ്ടാം സ്ഥാനവും അഷിയയും ആയിഷ റിദയും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Tags:
NANMINDA