പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ പരിശീലനം നൽകി. എസ് പി സി, സംസ്കൃതം ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ഹെഡ്മാസ്റ്റർ പി കെ മഹേഷ് ഉദ്ഘാടനം ചെയ്തു.
എ വി മുഹമ്മദ് അദ്ധ്യക്ഷനായി. യോഗ ഇൻസ്ട്രക്ടർ ധനിഷ വിനോദ് പരിശീലനം നൽകി.സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ അബ്ദുസലീം, കെ കെ നസിയ, എന്നിവർ ആശംസകൾ നേർന്നു. പി പ്രശാന്ത് കുമാർ സ്വാഗതവും വി പി വിന്ധ്യ നന്ദിയും പറഞ്ഞു.
Tags:
EDUCATION