കൂടരഞ്ഞി:പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് സാരമായി പരിക്കേറ്റു.കുളിരാമുട്ടി പുളിക്കുന്നത്ത് സുന്ദരന്‍(62), കമുകിന്‍തോട്ടത്തില്‍ ജോണ്‍(62) എന്നിവരണ് മരിച്ചത്. കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോട് ഭാഗത്താണ് ഇന്ന് രാവിലെ 9.45ഓടെ അപകടം ഉണ്ടായത്.
കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് കടയുടെ ഒരു ഭാഗം മുഴുവന്‍ തകര്‍ന്ന നിലയിലാണ്.ലോറിയുടെ മുന്‍വശവും പൂര്‍ണമായി തകര്‍ന്നു.അപകടത്തിൽ വ്യാപര സ്ഥാപന ഉടമ കുളിരാമുട്ടി സ്വദേശി ജോമോൻ, പിക്കപ്പ് വാൻ ഡ്രൈവർ തേക്കുംകുറ്റി സ്വദേശി ശിഹാബുദ്ദീൻ,
ക്ലീനർ മുഹമ്മദ് റാഫി എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ബസ് കാത്ത് നില്‍ക്കുന്നതിന് സമീപത്താണ് അപകടം ഉണ്ടായത്.അപകടം നടക്കുന്നതിന് തൊട്ട് മുന്‍പ് ഇവരെല്ലാം ബസ്സില്‍ കയറിയതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
🌹
വണ്ടിയിലുണ്ടായിരുന്ന ക്ലീനറും മരണപ്പെട്ടു. കടയുടമയെ ഗുരുതരാവസ്ഥയിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റി.
Tags:
THAMARASSERY