Trending

അനുമോദന സംഗമം.

പൂനൂര്‍  :  മങ്ങാട്  എ യു പി സ്കൂളില്‍ നിന്നും 2023 - 24 അധ്യയന വര്‍ഷം LSS , USS സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും  SSLC , +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള അനുമോദന സംഗമം പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാടിന്‍റെ അധ്യക്ഷതയില്‍ നജീബ് കാന്തപുരം  എം എല്‍ എ ഉദ്ഘാടനം ചെയ്തു.
 
ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്  ഏറാടിയില്‍ ഇന്ദിര മുഖ്യാതിഥിയായിരുന്നു.
വാര്‍ഡ്  മെമ്പര്‍  ഖൈറുന്നിസ റഹീം , സ്കൂള്‍ മാനേജര്‍ എന്‍ ആര്‍ അബ്ദുല്‍ നാസര്‍ എന്നിവര്‍ കുട്ടികള്‍ക്കുള്ള  മെമന്‍റോ വിതരണം ചെയ്തു.

ശരണ്യ മനോജ് , ശ്രീകുമാര്‍ , നാസര്‍ ചാലില്‍ , അഹമ്മദ് ജവാദ് കെ വി , എ കെ ഗ്രിജീഷ് മാസ്റ്റര്‍ , ടി അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍ , കെ ഉമ്മര്‍ മാസ്റ്റര്‍  എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

കുട്ടികള്‍ക്ക്  പി ടി എ , മാനേജ്മെന്‍റ് , മുന്‍ പ്രധാനധ്യാപിക കെ ആമിന ടീച്ചര്‍ എന്നിവരുടെ വകയായുള്ള  മെമന്‍റോയും, പ്രധാനധ്യാപിക കെ എന്‍ ജമീല ടീച്ചറുടെ വക ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.

സ്കൂള്‍ പ്രധാനധ്യാപിക കെ എന്‍ ജമീല ടീച്ചര്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഖമറുല്‍ ഇസ്ലാം മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.

Previous Post Next Post
3/TECH/col-right