Trending

രക്തദാന ബോധവൽകരണവും,രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ലോക രക്തദാന ദിനത്തോടനുബന്ധിച്ച് രക്തദാന ബോധവൽകരണവും രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും സംഘടിപ്പിച്ചു. മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും പൂനൂർ റിവർ ഷോർ ഹോസ്പിറ്റലിൻ്റെയും സഹകരണത്തോടെ സ്കൂളിലെ ജീവശാസ്ത്ര വിഭാഗം, ഹെൽത്ത് ക്ലബ്ബ്, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. സ്കൂളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ത ഗ്രൂപ്പുകൾ രേഖപ്പെടുത്തി ഡയറക്ടറി തയ്യാറാക്കുകയാണ് ലക്ഷ്യം.

ഹെഡ്മാസ്റ്റർ ഇൻ ചാർജ് എ വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ അബ്ദുസലീം അധ്യക്ഷനായി. കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് പൂങ്കാവനം ബോധവൽക്കരണ പ്രഭാഷണം നടത്തി. 

റിവർ ഷോർ ആശുപത്രിയിലെ രതീഷ് കുമാർ, ശ്രീജിത്ത്, ടി പി അജയൻ, കെ നഷീദ, കെ രേഖ എന്നിവർ ആശംസകൾ നേർന്നു. സിറാജുദ്ദീൻ പന്നിക്കോട്ടൂർ സ്വാഗതവും കെ ജെമിനി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right