കോഴിക്കോട് : വിദ്യാർത്ഥികളുടെ അവധി ദിനങ്ങൾ കവർന്നെടുക്കുന്ന രീതിയിൽ സ്കൂളുകളിൽ അധിക പ്രവർത്തി ദിനങ്ങൾ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് കുട്ടികളെ മാനസിക സമ്മർദ്ദത്തിലാക്കുമെന്ന് മുസ്ലിം ലീഗ് പാർലമെൻററി പാർട്ടി ഉപ ലീഡർ ഡോ.എം കെ മുനീർ എം എൽ എ പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ലോവർ പ്രൈമറിയിൽ 800 മണിക്കൂറും അപ്പർ പ്രൈമറിയിൽ 1000 മണിക്കൂറും ഹയർ സെക്കണ്ടറിയിൽ 1200 മണിക്കൂറും സമയമാണ് നിഷ്കർഷിക്കുന്നത്.അത് നിലവിലെ അധ്യയന ദിവസം കൊണ്ട് തന്നെ ലഭ്യമാകും.
ശനിയാഴ്ച പോലെയുളള അവധി ദിവസങ്ങളിൽ കുട്ടികൾ ധാരാളം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ്.വിദ്യാർത്ഥികൾക്കോ പൊതു സമൂഹത്തിനൊ ഉപകരിക്കാത്ത് എക പക്ഷീയമായി തയ്യാറാക്കിയ ഇത്തരം പരിഷ്കരണങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കെ എസ് ടി യു കോഴിക്കോട് ജില്ല മെമ്പർഷിപ്പ് കാംപയ്ൻ ഉദ്ഘാടനം ജില്ല മുസ്ലിം ലീഗ് ആക്ടിംഗ് ജനറൽ സിക്രട്ടറി സി പി എ അസീസ് മാസ്റ്റർക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ എസ് ടി യു ജില്ലാ പ്രസിഡൻറ് വി കെ മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു.ടി ജമാലുദ്ദീൻ സ്വാഗതം പറഞ്ഞു.സംസ്ഥാന ജനറൽ സിക്രട്ടറി പി കെ അസീസ്,കല്ലൂർ മുഹമ്മദലി,പി പി ജാഫർ,സി ഇ റഹീന,എ പി അസീസ്,കെ പി ശംസീർ തൊട്ടിൽപ്പാലം,എ കെ അബ്ദുല്ല,ടി സുഹറ,കെ പി സാജിദ്,ആർ കെ മുനീർ,എം പി സാജിമ,ടി കെ ഫൈസൽ,കെ എം സിറാജുദ്ദീൻ,എൻ എം അസ്ഹർ എന്നിവർ സംബന്ധിച്ചു.
Tags:
KOZHIKODE