Trending

മത ധർമ്മസ്ഥാപനങ്ങളുടെ പ്രസക്തി കൂടുതൽ വർദ്ധിക്കുന്നു:അബ്ബാസലി ശിഹാബ് തങ്ങൾ

എളേറ്റിൽ:കലാലയങ്ങൾ മയക്ക് മരുന്നിൻ്റെ പിടിയിലമർന്ന് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മതധർമ്മസ്ഥാപനങ്ങളുടെ പ്രസക്തി കൂടുതൽ വർദ്ധിച്ച് കൊണ്ടിരിക്കുകയാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു.എളേറ്റിൽ വാദിഹുസ്ന കമ്മിറ്റിയുടെ 5 ദിവസം നീണ്ട് നിൽക്കുന്ന വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ സി. പോക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സൈനുൽ ആബിദീൻ തങ്ങൾ, കാരാട്ട് ഖാദർ മാസ്റ്റർ ,കെ.കെ ജബ്ബാർ മാസ്റ്റർ.കെ.കെ അബ്ദുറഹിമാൻ മാസ്റ്റർ, കെ.കെ മുഹമ്മദ് കുട്ടി. ഫൈ സൽ എളേറ്റിൽ,കെ.കെ ഇബ്രാഹീം മുസ്ല്യാർ, ശബീർ അസ്ഹരി, കെ.സി.ഹാജി, സമദ് വട്ടോളി ആശംസകളർപ്പിച്ചു.അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി പ്രഭാഷണം നടത്തി.

ഇന്ന് (വെള്ളി) രാത്രി 8 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ: എം.കെ മുനീർ എം.എൽ എ ഉദ്ഘാടനം ചെയ്യും.ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും.
Previous Post Next Post
3/TECH/col-right