മടവൂർ : എൽ.എസ്. എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു, മദ്രസ പരീക്ഷ കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി കൾക്ക് ഹോപ് എജ്യൂകെയർ ഗ്രീൻ സിറ്റിയുടെ ആഭിമുഖ്യത്തിൽ അവാർഡ് ദാനം നടത്തി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കാസിം കുന്നത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സന്തോഷ് മാസ്റ്റർ അവാർഡ് ദാനം നിർവഹിച്ചു. മോട്ടിവേഷൻ ക്ലാസ്സിന് ഷബാബ് കത്തറമ്മൽ നേതൃത്വം നൽകി. സഫീർ ഫസൽ അധ്യക്ഷത വഹിച്ചു.
പി.കെ. കുഞ്ഞി മൊയ്‌തീൻ മാസ്റ്റർ, എൻ.പി. റഷീദ് മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു. കെ.കെ മുജീബ് സ്വാഗതവും, ശറഫുദ്ധീൻ അരീക്കൽ നന്ദി യും പറഞ്ഞു.
Tags:
MADAVOOR