നരിക്കുനി: പുതിയ അധ്യയന വർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ നവാഗതരായ രക്ഷിതാക്കളുടെ ഒത്തുചേരൽ നടത്തി . പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പുതിയ പാഠപുസ്തകങ്ങൾ പരിചയപ്പെടുത്താനും പഠനകാര്യങ്ങളിൽ രക്ഷിതാക്കൾക്കുള്ള പങ്ക് ബോധ്യപ്പെടുത്താനുമായി സംഘടിപ്പിച്ച യോഗം കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.പി.അബ്ദുൽ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പുതിയ തലമുറയെ കാലഘട്ടത്തിനനുസരിച്ച് വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ ചർച്ച ചെയ്തു. സ്കൂൾ മാനേജർ ടി.കുഞ്ഞിമാഹിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പി.ടി.എ പ്രസിഡണ്ട് ഷിബിനാസ് .കെ.പി , സ്റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദ് അഷ്റഫ് , എസ്.ആർ.ജി കൺവീനർ കെ.ഹസീന ,അധ്യാപകരായ തസ്നി കെ.വി.ടി , സാലിമ , മുഹമ്മദ് ഫാരിസ് എന്നിവർ സംസാരിച്ചു.
സ്കൂൾ പ്രധാനധ്യാപകൻ നാസർ തെക്കേ വളപ്പിൽ സ്വാഗതവും,ജമാലുദ്ദീൻ പോലൂർ നന്ദിയും പറഞ്ഞു.
Tags:
EDUCATION