Trending

ചികിത്സാപിഴവ് മൂലം നവജാത ശിശു മരണപ്പെട്ട സംഭവം; ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി പി. എൽ. പി റജിസ്റ്റർ ചെയ്തു.

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാരുടെ ചികിത്സാപിഴവ് മൂലം നവജാത ശിശു മരിക്കാനിടയായ സംഭവത്തിൽ  വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി PLP റജിസ്റ്റർ ചെയ്തു.
ലിഗൽ സർവ്വീസ് അതോറിറ്റി ജില്ലാ സെക്രട്ടറിയായ സബ് ജഡ്ജ് എം പി ഷൈജലാണ് ഇക്കാര്യം ബിന്ദുവിനെ നേരിട്ട് അറിയിച്ചത് .  


താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗൈനക്കോളജി ഡോക്ടർ, സൂപ്രണ്ട്, ജീവനക്കാർ, ഡിഎംഒ, ഹെൽത്ത് സെക്രട്ടറി തുടങ്ങിയവരാണ് എതിർകക്ഷികൾ, അടുത്ത ദിവസം തന്നെ ഇവരുടെ ഹിയറിംഗ് നടത്തുമെന്ന് Sub.judge ഷൈജൽ പറഞ്ഞു.

താമരശ്ശേരി പോലീസ് സ്റ്റേഷനിൽ ലീഗൽ എയ്ഡ് ക്ലിനിക് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.

ബിന്ദു താമരശ്ശേരി പോലീസിൽ നൽകിയ പരാതിയിൽ താമരശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി, മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നൽകിയ ഡോക്ടർമാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
Previous Post Next Post
3/TECH/col-right