Trending

കുവൈത്ത് കെഎംസിസി:സോഷ്യൽ സെക്യൂരിറ്റി സ്കീം വിതരണം ചെയ്തു.

കുവൈത്ത് സിറ്റി: കെഎംസിസി അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി നൽകുന്ന  സെക്യൂരിറ്റി സ്കീം കൈമാറി. കൊയിലാണ്ടി മണ്ഡലത്തിലെ  അംഗത്തിന്റെ കുടുംബത്തിനുള്ള സ്കീം തുക മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി കെ കെ ബാവ ‌ പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടിക്ക് കൈമാറി. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ്‌ എംകെ അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു.

മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ വി പി ഇബ്രാഹിം കുട്ടി, സി ഹനീഫ മാസ്റ്റർ, മഠത്തിൽ അബ്ദുറഹ്മാൻ, എം പി മൊയ്‌തീൻകോയ, ചെമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ‌ ആലിക്കോയ പൂക്കാട്, കെഎംസിസി ഭാരവാഹികളായ  റഫീഖ് നാദാപുരം, റഷീദ് കല്ലൂർ, മുഹമ്മദ്‌ നാദാപുരം, അദ്നാൻ, ഹമീദ് കല്ലോട്, ഇസ്മായിൽ നാദാപുരം, ഫായിസ്, താജുദ്ധീൻ കൊയിലാണ്ടി, നിസാർ റബ്നാഷ് സംബന്ധിച്ചു.

കുവൈത്ത് കെ എം സി സി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ടി വി ലത്തീഫ് സ്വാഗതവും  അഹമ്മദ് കടലൂർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right