ജിദ്ദ: രാജ്യത്തെവിടെയും മാസപ്പിറവി ദർശിക്കാത്തതിനാൽ ചൊവ്വാഴ്ച റമളാൻ 30 പൂർത്തിയാക്കുമെന്നും ബുധനാഴ്ച പെരുന്നാളായായിരിക്കുമെന്നും സൗദിയിലെ വാന നിരീക്ഷകരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റമളാൻ 29 ആയ ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു.ഇന്ന് സൂര്യാസ്തമയത്തിനു മുമ്പ് ചന്ദ്രൻ അസ്തമിക്കുമെന്നും സ്വാഭാവികമായും മാസപ്പിറവി ദർശിക്കില്ല എന്നതിനാൽ , റമളാൻ 30 പൂർത്തിയാക്കി ചെറിയ പെരുന്നാൾ ഏപ്രിൽ 10 ബുധനാഴ്ചയായിരിക്കുമെന്ന് വാന നിരീക്ഷകൻ ഡോ:അബ്ദുല്ല മിസ്നദ് പ്രസ്താവിച്ചിരുന്നു.
Tags:
INTERNATIONAL