എളേറ്റിൽ:എളേറ്റിൽ വട്ടോളി വാദിഹുസ്ന യതീംഖാനയുടെ പേരിൽ വ്യാജ രസീതും സീലുമുണ്ടാക്കി മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പണപ്പിരിവ് നടത്തിയ ആൾക്കെതിരേ കൊടുവള്ളി പോലീസിൽ പരാതിനൽകി.മലപ്പുറം കാരക്കുന്ന് നെടുങ്കണ്ടൻ അബ്ദുറഹീമിന്റെ പേരിലാണ് വാദിഹുസ്ന ജനറൽ സെക്രട്ടറി കാരാട്ട് ഖാദർ മാസ്റ്റർ പരാതി നൽകിയത്.
വാദിഹുസ്ന റിസീവറായി നേരത്തേ അബ്ദുറഹീമിനെ നിശ്ചയിച്ചിരുന്നെങ്കിലും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പരാതി ഉയർന്നതോടെ റിസീവർ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നാൽ, ഇതിനുശേഷവും യതീംഖാനയുടെ പേരിൽ പണപ്പിരിവ് നടത്തിയതായി പരാതിയിൽ പറയുന്നു.
Tags:
ELETTIL NEWS