Trending

ഗ്രന്ഥകാരനും,നാടക കൃത്തുമായ ഹുസൈൻ കാരാടി (72) അന്തരിച്ചു.

താമരശ്ശേരി:ഗ്രന്ഥകാരനും നാടകകൃത്തും താമരശ്ശേരിയുടെ ദേശചരിത്രകാരനുമായ ഹുസൈൻ കാരാടി (72)അന്തരിച്ചു .അസുഖബാധിതനായി ചികിത്സയിലായിരുന്നു.

താമരശ്ശേരി കാരാടിയിലാണ് ഇദ്ദേഹം ജനിച്ചത്. പിതാവ്: പരേതനായ ആലി മാതാവ്: പരേതയായ കുഞ്ഞിപ്പാത്തുമ്മ.
ഭാര്യ: ആമിന. മക്കൾ: മുനീർ അലി (സിനിമാ തിരകഥാകൃത്ത്), ഹസീന.
മരുമക്കൾ: ഷിയാസ്, സുമയ്യ.

കെടവൂർ മാപ്പിള എൽ പി സ്കൂൾ, സെന്റ് മേരിസ് കോളേജ് സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലായിരുന്നു പoനം. ആദ്യത്തെ രചന മാതൃഭൂമി ആഴ്ചപതിപ്പ് ബാലപംക്തിയിൽ പ്രസിദ്ധീകരിച്ചു. നൂറിലധികം റേഡിയോ നാടകങ്ങൾ ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്തു. മുക്കുപണ്ടം, ഖുറൈശിക്കൂട്ടം, കൊച്ചരയത്തി എന്നീ നാടകങ്ങൾ അഖില കേരള റേഡിയോ നാടകോത്സവങ്ങളിൽ അവതരിപ്പിച്ചു.

മലയാളത്തിലെ പ്രശസ്തരായ ഇരുപതോളം എഴുത്തുകാരുടെ നോവലുകൾ റേഡിയോ നാടകരൂപം നല്കി അവതരിപ്പിച്ചു. മുക്കുപണ്ടം റേഡിയോ നാടകത്തിന് ബഹ്റൈൻ ആർട്‌സ് സെന്റർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആനുകാലി കങ്ങളിൽ അൻപതിലധികം ചെറുകഥകൾ എഴുതി. അതിനുമപ്പുറം (നാടകം), നക്ഷത്രങ്ങളുടെ പ്രണാമം (നോവൽ), കരിമുകിലിന്റെ സംഗീതം (നോവൽ), കായംകുളം കൊച്ചുണ്ണി (നോവൽ), അടയാളശില (നോവൽ), നാല് പട്ടിക്കു ട്ടികൾ (നോവൽ), അലാവുദ്ദീനും അത്ഭുതവിളക്കും (കുട്ടികളുടെ നോവ ൽ) കാസിമിൻ്റെ ചെരിപ്പ് (കുട്ടികളുടെ
നോവൽ), മുസാഫിർ (നോവൽ) മുച്ചക്ര വണ്ടി (ഓർമ്മകുറിപ്പുകൾ), എന്നിവ ഇദ്ദേഹം എഴുതിയ പുസ്തകങ്ങളാണ്. 1980-ൽ ചന്ദ്രിക ദിനപത്രത്തിൽ സബ് എഡിറ്ററായിരുന്നു. 

സർക്കാർ സർവിസിൽ ജോലി ലഭിച്ചപ്പോൾ സജീവ പത്ര പ്രവർത്തനത്തിൽ നിന്നു പിന്മാറി. ഇരു പത്തിയേഴു വർഷം സർക്കാർ സർവീസിൽ ഹെഡ് ക്ലാർക്കായാണ് വിരമിച്ചത്. താമരശ്ശേരി നവയുഗ ആർട്‌സിന്റെ സ്ഥാപക സെക്രട്ടറി 1991 മുതൽ തുടർച്ചയായി താമരശ്ശേരി പബ്ലിക് ലൈബ്രറി ഭരണസമിതി അംഗമാണ്. താമരശ്ശേരിയിലെ കലാസാഹിത്യ സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു. പ്രാദേശിക സുവനീറുകളിലും ഓർമപ്പുസ്തകങ്ങളിലും ദേശചരിത്രത്തിന്റെ ഓർമകളുമായി അദ്ദേഹം സജീവ സാന്നിധ്യമായി
Previous Post Next Post
3/TECH/col-right