Trending

താമരശ്ശേരി ചുരത്തിൽ വാഹനാപകടം:രണ്ടു പേർക്ക് ഗുരുതര പരിക്ക്.

അടിവാരം: താമരശ്ശേരി ചുരത്തിൽ വാഹനാപകടം.വയനാട് ഭാഗത്തു നിന്നും വാഴ കുല കയറ്ററി വന്ന പിക്കപ്പ് വാനാണ് അപകടത്തിൽ പെട്ടത്. മൂന്നാം വളവിൽ നിന്നും 2ണ്ടാം വളവിനു താഴെ പള്ളിയുടെ സമീപത്തേക്ക് താഴ്ചയിലേക്കാണ് നിയന്ത്രണം വിട്ട പിക്കപ്പ് തലകീഴായി മറിഞ്ഞത്.

വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർക്കും, മറ്റൊരാൾക്കും സാരമായ പരിക്കേറ്റു. പരിക്കേറ്റവരെ ഈങ്ങാപ്പുഴ സ്വകര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷകൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.രാത്രി 1:30 ഓടെയാണ് അപകടമുണ്ടായത്.
Previous Post Next Post
3/TECH/col-right