മടവൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായി മാറി മൂന്ന് തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ മടവൂർ എ യു പി സ്കൂൾ 101-ാം വാർഷികാഘോഷം 'ഫിയസ്റ്റാ 2024' പരിപാടികൾ സമാപിച്ചു.സമാപന സമ്മേളനം കോഴിക്കോട് ഡി ഡി ഇ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡണ്ട് ടി കെ അശ്റഫ് അധ്യക്ഷത വഹിച്ചു .
ഈ വർഷം ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ മനാക് അവാർഡുകൾ നേടിയ സ്കൂളിലെ നാല് വിദ്യാർത്ഥികൾക്ക് ഡി ഡി ഇ മനോജ് കുമാർ അവാർഡുകൾ വിതരണം നടത്തി..എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസർ എ കെ അബ്ദുൽ ഹക്കീം മുഖ്യാതിഥിയായിരുന്നു.
ഡയറ്റ് പ്രിൻസിപ്പാൾ യു കെ അബ്ദുൽ നാസർ,കൊടുവള്ളി എ ഇ ഒ സി പി അബ്ദുൽ ഖാദർ, വാർഡ് മെമ്പർ വാസുദേവൻ ഇ, ടി കെ സൈനുദ്ദീൻ, എം അബ്ദുൽ അസീസ്, വി ഷക്കീല, എംഎം വഹീദ, യാസിഫ് പി, മുഹമ്മദലി കെ കെ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.
Tags:
EDUCATION