Trending

പന്നിക്കോട്ടൂർ ഗവ. എൽ പി സ്ക്കൂൾ കെട്ടിടോദ്ഘാടനവും,വാർഷികാഘോഷവും യാത്രയയപ്പും നാളെ.

പന്നിക്കോട്ടൂർ: കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ ഡോ: എം കെ മുനീർ സാഹിബിൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുതുതായി നിർമ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും ഈ വർഷത്തെ വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന ഈ സ്കൂളിലെ പ്രധാനാധ്യാപകനായ കെ സുലൈമാൻ മാസ്റ്റർക്കുള്ള യാത്രയയപ്പും നാളെ (ശനിയാഴ്ച) സ്കൂൾ അങ്കണത്തിൽ നടക്കും.

നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജൗഹർ പൂമംഗലം അധ്യക്ഷനായിരിക്കും. ഡോ: എം കെ മുനീർ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും.  ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാന രാരപ്പക്കണ്ടി, നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിപി ലൈല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മൊയ്തി നെരോത്ത്, സുബൈദ കൂടത്താൻ കണ്ടിയിൽ, ടി കെ സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ
ജസീല മജീദ്, കെ കെ ചന്ദ്രൻ, ടി രാജു, കൊടുവള്ളി എ ഇ ഒ സി പി അബ്ദുൽ ഖാദർ, ചേർന്നൂർ ബിപിസി ഡോ. അഭിലാഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
ഇതോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറും.
Previous Post Next Post
3/TECH/col-right