കോഴിക്കോട്: സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു. 'ന്യൂനപക്ഷം സി.പി.എമ്മിനെ വിശ്വസിക്കരുത്' എന്ന തലക്കെട്ടില്‍ ഇന്നത്തെ 'മാധ്യമ'ത്തില്‍ സി.എം.പി നേതാവ് സി.പി ജോണിന്റേതായി വന്ന അഭിമുഖമാണ് ജിഫ്‌രി തങ്ങളുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.
'സുപ്രഭാതം' പത്രത്തില്‍ ജിഫ്‌രി തങ്ങളുടെ പേരില്‍ വന്ന ലേഖനം എന്ന ഹാഷ് ടാഗോടെയാണ് ഫേസ്ബുക്ക്, വാട്‌സ് ആപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ വിശ്വാസി സമൂഹം തള്ളിക്കളയണമെന്ന് ജിഫ്‌രി തങ്ങള്‍ അഭ്യര്‍ഥിച്ചു. വ്യാജവാര്‍ത്ത സൃഷ്ടിച്ചവരെ കണ്ടെത്താന്‍ നിയമവഴി തേടുമെന്നും അദ്ദേഹം പറഞ്ഞു.
Tags:
KERALA