Trending

പഠനോത്സവം 2024.

മങ്ങാട്:കുട്ടികളുടെ പഠന പഠനേതര മികവുകള്‍ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മങ്ങാട് എ യു പി സ്കൂളില്‍ പഠനോത്സവം 2024 സംഘടിപ്പിച്ചു

പഠനോത്സവത്തിന്‍റെ ഭാഗമായി രുചി വൈവിധ്യങ്ങളോടെയുള്ള ഭക്ഷ്യമേള , പഴയകാല വീട്ടുപകരണങ്ങളുടെ പ്രദര്‍ശനം , സയന്‍സ് ഫെയര്‍ , പഴയ നാണയങ്ങളുടെ പ്രദര്‍ശനം , സ്പോര്‍ട്സ് പവലിയന്‍ , ബുക്ക് ഫെയര്‍  എന്നിവയും സംഘടിപ്പിച്ചു

പരിപാടിയുടെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഇന്ദിര ഏറാടിയില്‍ നിര്‍വ്വഹിച്ചു
പി ടി എ പ്രസിഡന്‍റ് നൗഫല്‍  ചാലില്‍  അധ്യക്ഷത വഹിച്ചു
എം പി ടി എ ചെയര്‍പേഴ്സണ്‍ ശ്രീമതി ശരണ്യ മനോജ് , എ കെ ഗ്രിജീഷ് മാസ്റ്റര്‍ , എന്‍ പി റസിയ ടീച്ചര്‍ , എന്‍ ഷബീറലി മാസ്റ്റര്‍   എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു

പ്രധാനധ്യാപിക കെ എന്‍ ജമീല ടീച്ചര്‍ സ്വാഗതവും ഇര്‍ഷാദ് മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി
Previous Post Next Post
3/TECH/col-right