Trending

തറോൽ സാന്ത്വനം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

എളേറ്റിൽ: തറോൽ യൂണിറ്റ് സാന്ത്വന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ യൂനാനി - ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി രോഗികൾക്ക് സൗജന്യമായി പരിശോധനയും മരുന്നുകളും വിതരണം ചെയ്തു.

പരിശോധനയ്ക്കും,ബോധവൽക്കരണത്തിനും എം പി ഹക്കീം സുലൈമാൻ നേതൃത്വം നൽകി.മദ്രസ സദർ മുഅല്ലിം സാലിഹ് നൂറാനിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ കമ്മിറ്റി ചെയർമാൻ ടി എം രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. കെ അബൂബക്കർ ഹാജി, കെ ഹുസൈൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

സലിം ചെര്യങ്ങൽ, കെ അഷ്റഫ്, കെ മുഖ്താർ എന്നിവർ നേതൃത്വം നൽകി. പി വി അഹമ്മദ് കബീർ സ്വാഗതവും കെ പി അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right