Trending

ജില്ലാ ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് : മെഡിക്കൽ കോളേജ് സ്പോർട്സ് അക്കാദമിയും ബി. ബി. എം സ്പോർട്സ് അക്കാദമിയും ജേതാക്കൾ.

താമരശ്ശേരി:കോഴിക്കോട് ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അമ്പായത്തോട് മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മെഡിക്കൽ കോളേജ് സ്പോർട്സ് അക്കാദമിയും പെൺകുട്ടികളുടെ വിഭാഗത്തിൽ ബി. ബി. എം സ്പോർട്സ് അക്കാദമിയും ജേതാക്കളായി. 

ആൺകുട്ടികളിൽ ചക്കാലക്കൽ സ്പോർട്സ് അക്കാദമിയും, പെൺകുട്ടികളിൽ ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളും രണ്ടാം സ്ഥാനം നേടി. ഇരു വിഭാഗങ്ങളിലും അറ്റ്ലാന്റിക്ക ക്ലബ്ബ് മൂന്നാം സ്ഥാനം നേടി.  കട്ടിപ്പാറ  ഗ്രാമ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്‌ കെ. ആർ രാജൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. കേരള സ്പോർട്സ് കൗൺസിൽ അംഗം ടി. എം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. 

സി. ടി ഇല്യാസ്, അഡ്വ. ഷമീം അബ്ദുറഹിമാൻ, ബിജു വാച്ചാലിൽ, എം. കെ വിജീഷ്, എൻ. സി റഫീഖ്, പി. കെ സുകുമാരൻ  എന്നിവർ ആശംസകൾ നേർന്നു.ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം പി. ഷഫീഖ് സ്വാഗതവും ശ്രീജിൻ പൂനൂർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right