ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 സാമ്പത്തികവർഷത്തിൽ നരിക്കുനി പഞ്ചായത്തിലെ കാരക്കുന്നു SC കോളനി 'കോളനി സമഗ്രവികസനം' എന്ന പദ്ധതിയിൽ 30 ലക്ഷം രൂപ വകയിരുത്തി കോളനിയിൽ അടിസ്ഥാനസൗകര്യങ്ങളായ റോഡ്, ഫുട്ട്പാത്ത്,വീടുകൾക്ക് ഭിത്തികെട്ടി സംരക്ഷണം എന്നീ പദ്ധതികൾ നടപ്പിലാക്കിയതിന്റെ ഉദ്ഘാടനം ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷിഹാന രാരപ്പകണ്ടിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെപി സുനിൽകുമാർ നിർവഹിച്ചു.
നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹർപൂമംഗലം മുഖ്യഅതിഥിയായി പങ്കെടുത്ത ചടങ്ങിൽ ബ്ലോക്സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹരിദാസൻ ഈച്ചറോത്ത് ,സർജാസ്കുനിയിൽ,സുജഅശോകൻ. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജസീലാമജീദ്,ചന്ദ്രൻ,വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ വി ബാബു,ബഷീർ മാസ്റ്റർതുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
മനു സ്വാഗതo ആശംസിച്ച ചടങ്ങിൽ വിബിൻ നന്ദി പറഞ്ഞു.
Tags:
NARIKKUNI