പൂനൂർ:മങ്ങാട് എ യുപി സ്കൂൾ എൺപത്തിഒന്നാം വാർഷികാഘോഷം "മൽഹാർ 2K24" സമാപിച്ചു.കുട്ടികളുടെ കലാ പരിപാടികളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് കെ.എൻ. ജമീല ടീച്ചറുടെ അധ്യക്ഷതയിൽ പി.ടി.എ. പ്രസിഡണ്ട് നൗഫൽ ചാലിൽ നിർവഹിച്ചു.വാർഡ് മെമ്പർ ഖൈറുന്നിസ റഹീം മുഖ്യപ്രഭാഷണം നടത്തി.
സീനിയർ അസിസ്റ്റന്റ് ഗ്രിജീഷ് മാസ്റ്റർ ആശംസ അറിയിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ ഉമ്മർ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ജബ്ബാർ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
വൈകുന്നേരം വാർഷികാഘോഷ ഉദ്ഘാടനവും, ഉന്നത വിജയികൾക്കുള്ള അനുമോദനവും ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് നൗഫൽ ചാലിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാർത്ഥികളുടെ സചിത്ര സംയുക്ത ഡയറി പ്രകാശനം ബിപിസി ബാലുശ്ശേരി മധുസൂദനൻ മാസ്റ്റർ നിർവഹിച്ചു.
തുടർന്ന് വേദിയിൽ വിവിധ ഇനങ്ങളിൽ സബ്ജില്ലാ ജില്ലാ മത്സരത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി അനുമോദിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവം ഒപ്പന മത്സരത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ മങ്ങാട് എയുപി സ്കൂൾ പൂർവവിദ്യാർഥി സിയ മറിയമിനെ ചടങ്ങിൽ അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജിത പി, വാർഡ് മെമ്പർ ഖൈറുന്നിസ റഹീം, സ്കൂൾ മാനേജർ NR അബ്ദുൽ നാസർ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീകുമാർ, മദർപിടിഎ ചെയർപേഴ്സൺ ശരണ്യ , പിടിഎ മെമ്പർമാരായ സലാം തൊളോത്ത്, മുഹമ്മദ് പി സി , ഷമീർ ഇ പി, മുൻ അധാപിക നഫീസ ടീച്ചർ, ഗ്രിജീഷ് മാസ്റ്റർ മക്കിയ്യ ടീച്ചർ ,കെ ഉമ്മർ മാസ്റ്റർ, ലൂണ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. എൻ ആർ എ ട്രസ്റ്റ് അംഗങ്ങളായ NR അബ്ദുൽ മജീദ്, ശാക്കിറ, മഹമൂദ്, പൂർവ്വ അധ്യാപകരായ ആസിയ ടീച്ചർ, തങ്കമ്മ ടീച്ചർ, ജമീല ടീച്ചർ, ഷക്കീല ടീച്ചർ, ശശീന്ദ്രൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Tags:
EDUCATION