Trending

ജിയോയും എയര്‍ടെലും താമസിയാതെ അണ്‍ലിമിറ്റഡ് 5ജി ഓഫര്‍ പിന്‍വലിച്ചേക്കും.

ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന പരിധിയില്ലാത്ത 5ജി ഡാറ്റ പ്ലാനുകള്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും താമസിയാതെ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2024 പകുതിയോടെ 4ജി നിരക്കുകളേക്കാള്‍ അഞ്ചോ പത്തോ ശതമാനം അധികം തുക 5ജി പ്ലാനുകള്‍ക്ക് കമ്പനികള്‍ ഈടാക്കിത്തുടങ്ങിയേക്കുമെന്നും അനലിസ്റ്റുകളെ ഉദ്ധരിച്ച് എക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

5ജി അടിസ്ഥാന സൗകര്യ വികസനത്തിനും ഉപഭോക്താക്കളെ ഏറ്റെടുക്കുന്നതിനും ചിലവാക്കിയ തുക തിരിച്ചുപിടിക്കുന്നതിനായി സെപ്റ്റംബറോടെ ജിയോയും എയര്‍ടെലും മൊബൈല്‍ താരിഫ് നിരക്കുകള്‍ 20 ശതമാനത്തോളം വര്‍ധിപ്പിക്കാനിടയുണ്ട്.

മറ്റ് രണ്ട് ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയയും ബിഎസ്എന്‍എലും ഇതുവരെ 5ജി സേവനങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.

അതിനിടെ, എറിക്‌സണുമായി സഹകരിച്ച് എയര്‍ടെലിന്റെ 5ജി നെറ്റ് വര്‍ക്കില്‍ എറിക്‌സണിന്റെ പ്രീ-കൊമേര്‍ഷ്യല്‍ റെഡ്യൂസ്ഡ് കാപബിലിറ്റി (റെഡ്കാപ്പ്) സോഫ്റ്റ് വെയര്‍ വിജയകരമായി പരീക്ഷിച്ചു. ചിപ്പ് നിര്‍മാതാവായ ക്വാല്‍കോമിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു.

5ജിയുടെ പുതിയ ഉപയോഗ സാധ്യതകള്‍ സൃഷ്ടിക്കാനാവുന്ന പുതിയ റേഡിയോ ആക്‌സസ് നെറ്റ് വര്‍ക്ക്‌സോഫ്റ്റ് വെയറാണ് എറിക്‌സണ്‍ റെഡ്കാപ്പ്. സ്മാര്‍ട് വാച്ചുകള്‍, മറ്റ് വെയറബിള്‍ ഉപകരണങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ സെന്‍സറുകള്‍, എആര്‍ വിആര്‍ ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ളവയില്‍ 5ജി എത്തിക്കാന്‍ ഈ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ സാധിക്കും.
Previous Post Next Post
3/TECH/col-right