Trending

വാടിക്കലിൽ കൂൾബാറിലേക്ക്‌ കാർ ഇടിച്ച്‌ കയറി.

പരപ്പൻപൊയിൽ:പനക്കോട്‌ വാടിക്കൽ അങ്ങാടിയിൽ ഫ്രഷ്‌ ഫലാഫിൽ കൂൾബാറിന്റെ ആളുകൾ ഭക്ഷണം കഴിക്കുന്ന സ്ഥലത്തേക്ക്‌ കാർ നിയന്ത്രണം വിട്ട്‌ ഇടിച്ചു കയറി അപകടം.

തച്ചംപൊയിൽ ഭാഗത്തേക്ക്‌ പോവാൻ തിരിഞ്ഞ കാർ നിയന്ത്രണം വിട്ടാണ് അവിടെ ഭക്ഷണം കഴിച്ച്‌ കൊണ്ടിരിക്കുന്ന മൂന്ന് പേരുടെ ടേബിളിലേക്ക്‌  പാഞ്ഞു കയറിയത്‌. 

പൊതുവെ തിരക്കുള്ള ഈ കടയില്‍ അപകടം നടക്കുമ്പോള്‍ അല്‍പ്പം തിരക്ക് കുറഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി.കാറിലുള്ളവര്‍ക്ക് പരിക്കില്ല.അപകടത്തില്‍ കൂള്‍ബാര്‍ ജോലിക്കാരന്‍റെ കാലിന് പരിക്കേറ്റു.
Previous Post Next Post
3/TECH/col-right