മങ്ങാട് എയുപി സ്കൂളിൽ ഒന്നാം ക്ലാസുകാരുടെ ഭാഷോത്സവം പരിപാടിക്ക് തുടക്കം കുറിച്ചു.സ്കൂൾ മാനേജർ എൻ. ആർ. അബ്ദുൾ നാസർ ഉദ്ഘാടനം നിർവ്വഹിച്ചു.കൂട്ടെഴുത്ത് ,പാട്ട രങ്ങ് , കഥോത്സവം, പത്രവാർത്ത , റീഡേഴ്സ് തിയേറ്റർ, നാട്ടുവിശേഷം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളാണ് പരിപാടിയിലുള്ളത്.
പി. ടി. എ. പ്രസിഡന്റ് നൗഫൽ ചാലിൽ അധ്യക്ഷത വഹിച്ചു. MPTA ചെയർ പേഴ്സൺ ശരണ്യ മനോജ്, എ കെ ഗ്രിജീഷ്, ജബ്ബാർ മാസ്റ്റർ, നദീറ ടീച്ചർ, ലൂന ടീച്ചർ, ഉമ്മർ മാസ്റ്റർ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.സ്കൂളിൽ നിന്നും പിരിഞ്ഞ് പോയ തങ്കമ്മ ടീച്ചർ, സുബൈദ ടീച്ചർ എന്നിവർ പാട്ടും, കഥയുമായി പരിപാടി ധന്യമാക്കി.നല്ല ശീലങ്ങളും അനുസരണയും ദൈവഭക്തിയും ഒപ്പം കൂട്ടണമെന്നും രണ്ടു പേരും ഓർമ്മപ്പെടുത്തി.
ഹെഡ്കെ മിസ്ട്രെസ് എൻ. ജമീല ടീച്ചർ സ്വാഗതവും,LP - SRG കൺവീനർ ഇർഷാദ് മാസ്റ്റർ നന്ദിയും അറിയിച്ചു.
Tags:
EDUCATION